ബിക്കാനീര്‍ നഗരത്തിന് അടുത്തുള്ള ഗജ്‌നര്‍ എന്ന സ്ഥലത്ത് വനത്തിനുള്ളിലായിട്ടാണ് ഈ കൊട്ടാരമുള്ളത്. ഒരു തടാകക്കരയില്‍ നില്‍ക്കുന്ന ഈ കൊട്ടാരം പണികഴിപ്പിച്ചത് രാജ ഗംഗ സിങാണ്. ഇതും ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്.
വേടയ്ക്ക് വരുമ്പോള്‍ രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും താമസിക്കാനും വിരുന്നുകള്‍ നടത്താനുമായിട്ടാണത്രേ ഇത് ഉപയോഗിച്ചിരുന്നത്. മനോഹരമായ കല്‍പ്പണികള്‍ ഇവിടെ കാണാം. കൊട്ടാരത്തിന് സമീപത്തെ തടാകത്തിനടത്ത് ഇംപീരിയല്‍ സാന്റ് ഗൂസ് പോലുള്ള ദേശാടനക്കിളികളെ കാണാം.



Click it and Unblock the Notifications