ചരിത്രപ്രാധാന്യമുള്ള സ്ഥലമാണിത്. ചരിത്രാതീതകാലത്തേയ്ക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള ശേഷിപ്പികള്‍. സിന്ധു നദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. അക്കാലത്തെ വളരെ മികച്ചതായ ജലസംഭരണരീതികളുടെയും മറ്റും കാഴ്ചകള്‍ ഇപ്പോഴും ഇവിടെ കാണാം.
കൂടാതെ അന്നത്തെയാളുകള്‍ ഉപയോഗിച്ചിരുന്ന നിത്യോപയോഗ ഉപകരണങ്ങളും മറ്റും ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഉല്‍ഖനനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്. സംസ്‌കാരങ്ങളെക്കുറിച്ചം ചരിത്രത്തെക്കുറിച്ചും അറിയാനാഗ്രഹിയ്ക്കുന്നത് ഇതൊരു നല്ല കേന്ദ്രമാണ്.



Click it and Unblock the Notifications