പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദുന്‍ഗര്‍ സിങാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്താനായി ക്ഷേത്രത്തിന് ചുറ്റും കൂറ്റന്‍ മതിലുണ്ട്. ശിവന്റെ നാല് മുഖമുള്ള കറുത്തമാര്‍ബിളില്‍ തീര്‍ത്ത പ്രതിമ ഇവിടെ കാണാം. കൂടാതെ വെങ്കലത്തില്‍ തീര്‍ത്ത നന്ദിയുടെ പ്രതിമയുമുണ്ട് ഇവിടെ. ബോയറി എന്ന് പറയുന്ന രണ്ട് ജലസംഭരണികളും ക്ഷേത്രത്തിനടുത്ത് കാണാം.
ബിക്കാനീര്‍ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിനടുത്തെത്താം.



Click it and Unblock the Notifications