വിഷ്ണുപദ് ക്ഷേത്രത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തീര്‍ത്ഥാടനകേന്ദ്രമാണ് ഗയ. വിഷ്ണുഭഗവാന്റെ 40 സെന്റിമീറ്റര്‍ നീളം വരുന്ന പാദമുദ്രകള്‍ ഉള്‍കൊള്ളുന്ന ധര്മ്മശിലയ്ക്ക് ചുറ്റുമായാണ് ക്ഷേത്രം പണിതിട്ടുള്ളത്. വെള്ളിപൂശിയ താലത്തിന് നടുവിലായി കുടിയിരുത്തിയ ഒരു കൃഷ്ണശിലയും ഇതിനകത്തുണ്ട്. 220 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഫല്ഗു നദിയുടെ കരയിലാണ്.
ഗയാസുര് എന്ന അസുരനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാവിഷ്ണുവിന്റെ വലതുപാദത്തിന്റെ മുദ്ര ഭൂമിക്ക് മുകളില്‍ അവശേഷിച്ചതായും ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് അത് കാരണമായെന്നുമാണ് ഐതിഹ്യം. ഇന്‍ഡോറിലെ ഏതോ ഭരണാധികാരി ഈ ക്ഷേത്രം പുതുക്കിപണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉത്ഭവ കാലത്തെ കുറിച്ച് വ്യക്തമായ അറിവുകളൊന്നുമില്ല.