ദഹനു - ബോര്‍ഡി ബീച്ച് എന്ന പേരിലാണ് പൊതുവേ ബോര്‍ഡി ബീച്ച് അറിയപ്പെടാറുള്ളത്. ദഹനുവില്‍ നിന്നും ബോര്‍ഡി വരെ 17 കിലോമീറ്ററോളം നീണ്ടുനിവര്‍ന്നു കിടക്കുന്നു ഈ മനോഹരമായ ബീച്ച്. ദഹനു എന്ന ചെറുപട്ടണത്തില്‍നിന്നും 17 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. മനോഹരവും അതേസമയം വൃത്തിയുള്ളതുമായ കടല്‍ത്തീരമാണ് ബോര്‍ഡിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇളം കറുപ്പ് നിറത്തിലുള്ള മണല്‍ത്തരികളും വളര്‍ന്നുനില്‍ക്കുന്ന സപ്പോട്ട മരങ്ങളും ബോര്‍ഡിയെ സുന്ദരമാക്കുന്നു. അരക്കിലോമീറ്റര്‍ ദൂരം വരെ കടലിലേക്ക് ഇറങ്ങിയാലും അരപ്പൊക്കത്തത്തില്‍ കൂടുതല്‍ ഇവിടെ വെള്ളമെത്തില്ല. അതുകൊണ്ട് തന്നെ ഭയമോതുമില്ലാതെ കടലില്‍ കളിക്കാനും കുളിക്കാനുമായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു.
മുംബൈയില്‍ നിന്നും 145 കിലോമീറ്റര്‍ യാത്രചെയ്താല്‍ ബോര്‍ഡിയിലെത്താം. പ്രശാന്തതയും സ്വസ്ഥതയും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ് അധികം ബഹളങ്ങളില്ലാത്ത ബോര്‍ഡി ബീച്ച്.



Click it and Unblock the Notifications