ബോര്‍ഡിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലത്തിലായി ഉമ്പര്ഗോണ് എന്ന സ്ഥലത്താണ് കല്‍പ്പതരു ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതി ചെയ്യുന്നത്. ബൊട്ടാണിക്കല്‍ ഗോര്‍ഡനോട് കൂടിയ കടലോര ഗ്രാമമാണ് കല്‍പ്പതരു. വിവിധ തരം സസ്യജാലങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ ഗാര്ഡന് മനോഹരമായ പാര്ക്കിനാല് ചുറ്റപ്പെട്ടിരിക്കുന്നു.
കല്‍പ്പതരു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പച്ച പിടിച്ച ചെടികള്‍ നഗരത്തിനൊന്നാകെ ഒരു ഹരിതമുഖം നല്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ പ്രശസ്ത സീരിയലുകള്‍ ചിത്രീകരിച്ച വൃന്ദാവന്‍ സ്റ്റുഡിയോയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ദഹനു മുനിസിപ്പല്‍ അതോറിറ്റിയാണ് ഈ പാര്‍ക്കിന്റെ മേല്‍നോട്ട ചുമതല.