ബോര്‍ഡിയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് ദേപ്ചാരി ഡാം. പ്രദേശത്തെ പ്രധാനപ്പെട്ട റിസര്‍വ്വോയര്‍ കൂടിയായ ഈ ഡാം അസാവലി ഡാമിനെക്കാള്‍ വലുതാണ്. ചുറ്റും മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ഈ ഡാമിന്റെ പരിസരം നല്ലൊരു പിക്നിക് സ്പോട്ടാണ്. നിരവധി സഞ്ചാരികളെ ഈ ഡാമും പരിസരവും ആകര്‍ഷിക്കുന്നു. മടുപ്പ് നിറഞ്ഞ നഗരജീവിതത്തില്‍ നിന്നും ഒരു അവധിയായി കുടുംബത്തോടൊപ്പമാണ് കൂടുതല്‍ യാത്രക്കാരും ഇവിടെയെത്തുന്നത്.