ആഗ സയ്യിദ് മുഹമ്മദാണ് ഇമാംബര ബഡ്ഗാം പണികഴിപ്പിച്ചത്. 1857 ലായിരുന്നു ഇത്. കാശ്മീരിലെ മുസ്ലിംങ്ങളുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ ദൈനംദിന പ്രാര്‍ത്ഥനയ്ക്കായി ഇവിടെയെത്തുന്നു. ഇന്തോ - ഇറാനിയന്‍ നിര്‍മാണശൈലിയാണ് ഇമാംബര ബുദ്ഗാമിന്റേത്. അഞ്ച് പ്രധാന കവാടങ്ങളാണ് ഇമാംബര ബുദ്ഗാമിനുള്ളത്. ഇതില്‍ ഒരെണ്ണം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.



Click it and Unblock the Notifications