ബുലന്ദശഹര്‍ ജില്ലയിലാണ് സിക്കന്ദ്രബാദ്. ഇവിടം ഉത്തര്‍ പ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. 1498 ല്‍ സിക്കന്ദര്‍ ലോധിയാണ് ഈ നഗരം പണിതത്. ചിസ്തി സാഹേബ് അടക്കമുള്ള പുരാതനമായ നിരവധി സ്മാരകങ്ങളുടെ കേന്ദ്രമാണിവിടം. ഇന്നിവിടം ഒരു പ്രധാന വ്യവസായ കേന്ദ്രമാണ്. നിരവധി കോള്‍ഡ് സ്റ്റോറേജുകളും, പൈപ്പ് ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വലിയൊരു പാല്‍സംസ്കരണ കേന്ദ്രവും ഇവിടെയുണ്ട്.



Click it and Unblock the Notifications