1660ല്‍ ഛത്തര്‍ സാല്‍ ആണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. മുഗളന്മാര്‍ അധികാരം കയ്യടക്കുന്നതിന് മുമ്പ് രജപുത് രാജാക്കന്മാരുടെ പ്രൗഡിയെന്തായിരുന്നുവെന്ന് തെളിയ്ക്കുന്നതാണ് ഈ മന്ദിരം. മുഗള്‍ രാജാക്കന്മാരുടെ കാലമായപ്പോള്‍ ചുവന്ന മണല്‍ക്കല്ലിലും മാര്‍ബിളിലുമെല്ലാമാണ് കെട്ടിടങ്ങള്‍ പണിതത്. എന്നാല്‍ ഇത് ബുന്ദിയില്‍ നിന്നുതന്നെ വെട്ടിയെടുക്കുന്ന കല്ലുകൊണ്ട് നിര്‍മ്മിച്ച കെട്ടിടമാണ്. കെട്ടിടത്തിന്റെ കവാടത്തില്‍ ആനക്കൊമ്പിലും കണ്ണാടിയിലുമുള്ള അലങ്കാരവേലകള്‍ കാണാം. അകത്താവട്ടെ ചുവര്‍ച്ചിത്രകലയുടെ മികച്ച കാഴ്ചകളാണ്.



Click it and Unblock the Notifications