Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഛെയില്‍

രാജ ഭരണക്കാലത്തിന്‍റെ  സാക്ഷ്യപത്രമായി ഛെയില്‍

16

സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന   ഛെയില്‍  ഹിമാചല്‍ പ്രദേശിലെ  സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്.  ലോഡ് കിച്നറിന്‍റെ ആജ്ഞ പ്രകാരം  ഷിംല യില്‍ നിന്നും നാടു കടത്തപ്പെട്ടതിനുശേഷം പാട്യാല രാജാവായിരുന്ന മഹാരാജാ അധിരാജ് ഭൂപിന്ദര്‍ സിങ്ങിന്‍റെ  വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഇത്. നാട്കടത്തിയതിനുള്ള പ്രതികാരമായി രാജാവ് ഇവിടെ കൊട്ടാരം പണിയുകയും ഛെയില്‍ തന്‍റെ  വേനല്‍ക്കാല തലസ്ഥാനമാക്കുകയും ചെയ്തു.

1891-ല്‍  പണികഴിപ്പിച്ച  ഛെയില്‍ കൊട്ടാരം രാജ ഭരണത്തിന്‍റെ  സാക്ഷ്യപത്രമായി അവശേഷിക്കുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം ഇവിടത്തെ വന്യമൃഗ സംരക്ഷണകേന്ദ്രമാണ്. ഇത് പ്രാദേശിക വനഭംഗിയും ജീവജാലങ്ങളെയും കണ്ടാസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നല്‍കുന്നു. വന്യ കേന്ദ്രത്തില്‍ ഇന്ത്യന്‍ മണ്ട്ജാക്, പുള്ളിപ്പുലി, മുള്ളന്‍ പന്നി, കരിമ്പുലി, കാട്ടുപന്നി, കലമാന്‍, കാട്ടാട്, യൂറോപ്യന്‍ റെഡ് ഡീയ്ര്‍, തുടങ്ങി അനവധി  ഇനം മൃഗങ്ങള്‍ അവിടെയുണ്ട്.

സമുദ്ര നിരപ്പില്‍ നിന്നും 2444 മീറ്റര്‍ ഉയരത്തിലാണ്  ഇവിടെയുള്ള ക്രിക്കറ്റ് ഗ്രൌണ്ടും പോളോ ഗ്രൌണ്ടും.ലോകത്തെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രിക്കറ്റ് ഗ്രൌണ്ട് ആണിത്. ഛെയില്‍ മിലിട്ടറി സ്കൂള്‍ ആണ് ഇപ്പോള്‍ ഈ ഈ മൈതാനങ്ങളുടെ ഭരണം നിര്‍വ്വഹിക്കുന്നത്.

ഗുരുദ്വാരാ സാഹിബ്‌,കാളി കാ ടിബ്ബ, മഹാരാജാവിന്‍റെ കൊട്ടാരം തുടങ്ങിയവയാണ് ഛെയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളില്‍ ചിലത്. പദ യാത്രികര്‍ക്ക് സ്വര്‍ഗ്ഗമായി കരുതപ്പെടുന്ന  ഈ പ്രദേശത്ത് ട്രെക്കിംഗ്, മീന്‍ പിടിത്തം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് രസകരമായ വിനോദങ്ങളും ഉണ്ട്. ഛെയിലിലേക്ക്വിമാനത്തിലോ,ട്രെയിനിലോ,ബസ്സിലോ പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ മേയ് വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണ് ഛെയില്‍ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

ഛെയില്‍ പ്രശസ്തമാക്കുന്നത്

ഛെയില്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഛെയില്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഛെയില്‍

  • റോഡ് മാര്‍ഗം
    ധാരാളം ഡീലക്സ് ബസ്സുകള്‍ ഛെയില്‍ നിന്നും ഷിംലയിലേക്ക് സര്‍വ്വീസ് നടത്തുന്നു. കൂടാതെ അടുത്തുള്ള നഗരങ്ങളിലേക്ക് ധാരാളം ലോക്കല്‍ ബസ്സുകള്‍ ഛെയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഛെയില്‍ നിന്ന്36 കി മീ അകലെയുള്ള സോളന്‍ റയില്‍വെ സ്റ്റേഷന്‍ ആണ് അടുത്തുള്ള സ്റ്റേഷന്‍. സഞ്ചാരികള്‍ക്ക് സൌകര്യപ്പെടുത്താവുന്ന മറ്റുസ്റ്റേഷനുകള്‍ 52 കി മി അകലെയുള്ള കല്‍ക്കയും 97 കി മീ അകലെയുള്ള ചണ്ഡിഗഡും ആണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഛെയില്‍ നിന്ന് 63 കി മീ ദൂരെയുള്ള ജൂബ്ബര്‍ഹതി വിമാനത്താവളം ആണ് ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട്‌. ഡല്‍ഹി, ചണ്ഡിഗര്‍, മുംബൈ, ഷിംല തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെനിന്നും വിമാന സര്‍വ്വീസുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Jul,Sun
Return On
27 Jul,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Jul,Sun
Check Out
27 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Jul,Sun
Return On
27 Jul,Mon