കല്ലില്‍ ഒട്ടേറെ മനുഷ്യരൂപങ്ങള്‍ കൊത്തിവച്ചുണ്ടാക്കിയ ഒരു നിര്‍മ്മിതിയെയാണ് മാംഗ്ഖയ എന്നു വിളിക്കുന്നത്.ഇതിലെ രൂപങ്ങള്‍ പരേതരുടെ രക്ഷിതാക്കളാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.ഇതിനടുത്തായിത്തന്നെ മലനിരകളില്‍ സ്ഥിരമായി കാണുന്ന കന്നുകാലിയായ മിഥുനിന്റെ രൂപം കൊത്തിവച്ച ഒട്ടേറെ ചെറിയ കല്ലുകളും കാണാം.
എ ഡി 1700 ലാണ് ഈ ശിലാരൂപം ഇവിടെയുണ്ടായത് എന്നാണ് വിശ്വാസം.ഇവിടത്തെ റാള്ട്ട് ഗോത്രത്തിന്റെ തലവനായിരുന്ന മംഗ്ഖയയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ് ഇതെന്നാണ് വിശ്വാസം.അഞ്ച് മീറ്ററാണ് ഈ ശിലാരൂപത്തിന്റെ ഉയരം.
തലസ്ഥാനനഗരിയായ ഐസാവലില്‍ നിന്നും 194 കിലോമീറ്റര്‍ അകലെയാണ് മംഗ്ഖയ ലംഗുള്ളത്.കൊല്‍ക്കത്തയില്‍ നിന്നോ ഇംഫാലില്‍ നിന്നോ വിമാനത്തിലോ,അല്ലെങ്കില്‍ ഗുവാഹത്തിയില്‍ നിന്നും ട്രെയിനിലോ സഞ്ചാരികള്‍ക്ക് ഐസാവലില്‍ എത്താം..സില്‍ച്ചറില്‍ നിന്നും ടൂറിസ്റ്റ് ബസ്സിലും ഐസാവലിലെത്താം.ഐസാവലില്‍ നിന്നും ചാമ്പൈയിലേക്ക് ടൂറിസ്റ്റ് ബസ്സിലോ ടാക്സിയിലോ പോകാം.