രാജാ മഹല്ലിന്‍െറ ഭാഗമായ റാണി മഹല്‍ നാല് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന കൊട്ടാരത്തില്‍ കണ്ണെത്തും ദൂരത്ത് നിര്‍മിച്ചിട്ടുള്ള റാണി മഹല്ലിന്‍േറത് വ്യത്യസ്തമായ രൂപകല്‍പ്പനയാണ്. പ്രധാന കൊട്ടാരവുമായി ഭൂഗര്‍ഭ പാതയിലൂടെ ഇത് യോജിപ്പിച്ചിട്ടും ഉണ്ട്.
ബുണ്ടേല മാതൃകയിലുള്ള ഈ കൊട്ടാരം പതിനാറാം നൂറ്റാണ്ടിലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. വിശാലമായ അങ്കണത്തെ ചുറ്റി നിര്‍മിച്ചിരിക്കുന്ന കൊട്ടാരത്തിന്‍െറ വിശാലമായ ഇടനാഴികള്‍ക്ക് കൊത്തുപണികളാല്‍ അലംകൃതമായ ഭിത്തികള്‍ മാറ്റുകൂട്ടുന്നു. മേല്‍ക്കൂരയില്‍ പവലിയനുകളും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷയും മറ്റും ലക്ഷ്യമിട്ട് വേറിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും കൊട്ടാരത്തിലുണ്ട്.



Click it and Unblock the Notifications