ഇന്‍ഡസ് നദീതട സംസ്‌കാരം മുതല്‍ ഇന്നു വരെയുള്ള മനുഷ്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മ്യൂസിയമാണിത്. 1973 ല്‍ ഗവണ്‍മെന്റ് മ്യൂസിയം ആന്‍ഡ് ആര്‍ട് ഗ്യാലറിയുടെ ഭാഗമായി തുടങ്ങിയ ഈ മ്യൂസിയത്തില്‍ ഏക കോശ ജീവിയില്‍ നിന്നും ഇന്നത്തെ രൂപത്തിലുള്ള മനുഷ്യന്റെ പരിണാമ കഥ ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടിവിടെ.
വാനശാസ്‌ത്രം, പുരാവസ്‌തു ശാസ്‌ത്രം, പ്രാചീന കാലം, ഭൗമ ശാസ്‌ത്രം എന്നിവ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തിന്റെ ആദ്യഘട്ടം. പരിണാമ ശാസ്‌ത്രം, പാലിയന്റോളജി, സുവോളജി, ബോട്ടണി, ബയോളജി എന്നിവയുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളുടെ വലിയൊരു ശേഖരം ഇവിടുത്തെ ലൈബ്രറിയിലുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ മ്യൂസിയം തുറന്നിരിക്കും.



Click it and Unblock the Notifications