തമിഴ്നാട് സയന്‍സ് & ടെക്നോളജി സെന്ററിലാണ് ബിര്‍ള പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഗാന്ധി മണ്ഡപം റോഡിലെ പെരിയാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററിലാണ് ഇത്. 1988 ല്‍ പ്ലാനറ്റോറിയം സ്ഥാപിക്കപ്പെട്ടത്.
കുട്ടികളൊപ്പമുണ്ടെങ്കില് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഇവിടെ പ്രപഞ്ചത്തിലൂടെ ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.
2009 ല്‍ 360 ഡിഗ്രി സ്കൈ സംവിധാനം ഇവിടെ ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാനറ്റോറിയമാണിത്. 2.1 മില്യണ്‍ രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ജ്യോതിശാസ്ത്രത്തില്‍ താല്പര്യമുള്ളവര്ക്ക് ഇവിടെ ആസ്ട്രോണമി കോഴ്സില്‍ ചേരാവുന്നതാണ്. അതിനൊപ്പം രാത്രിയിലെ ആകാശ നിരീക്ഷണവും നടത്താം. പ്ലാനറ്റോറിയത്തില്‍ ഒരു ക്ലാസ്സ് റൂം സ്റ്റുഡിയോയും, സെമിനാര്‍ ഹാളുമുണ്ട്. ഇത് പഠനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ഇവിടെ നിരവധി സെമിനാറുകളും, വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുകയും, പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും, ജ്യോതിശാസ്ത്ര വിദഗ്ദരും ക്ലാസ്സെടുക്കുകയും ചെയ്തുവരുന്നു.