ക്രേം മാംമ്‍ലുഹ് എന്നും മാംമ്‍ലുഹ് ഗുഹ അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ നാലാമത്തെ നീളം കൂടി ഗുഹയാണ് ഇത്. 4503 മീറ്റര്‍ നീളമുള്ള ഈ ഗുഹ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഈ ഗുഹയിലേക്ക് പല പ്രവേശനമാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് അപകടകരവുമാണ്. സുരക്ഷിതമായ മാര്‍ഗ്ഗം തറയില്‍ നിന്ന് 10 അടി ഉയരത്തിലുള്ളതാണ്. ഇത് ലം ലാബയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഈ ഗുഹയ്ക്കുള്ളില്‍ മനോഹരമായ ഒരു കുളമുണ്ട്. ഇതിലെ കടന്ന് പോകുന്ന അഞ്ച് നദികളില്‍ നിന്നാണ് ഈ കുളം ഉറവെടുക്കുന്നത്. ശ്രദ്ധിക്കേണ്ടുന്ന കാര്യം മാംമ്‍ലുഹ് ഗുഹ മോസ്മായി ഗുഹ പോലല്ല വളരെ അപകടം പിടച്ചതും, സാഹസികവുമാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് പ്രവേശിക്കുന്നതിന് ചില മുന്‍ കരുതലുകളെടുക്കേണ്ടതുണ്ട്.
ഇവിടേക്ക് എത്തിച്ചേരാനുള്ള ഏറ്റവും സുഗമമായ മാര്‍ഗ്ഗം ഷില്ലോങ്ങില്‍ നിന്ന് ഒരു ടാക്സി വിളിക്കുകയാണ്.



Click it and Unblock the Notifications