ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വളരെ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് പതിക്കുന്നത് മൂലം അഗാധമായ ഒരു ജലാശയം പതനസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. നീലിമയാര്‍ന്ന ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം ഈ ജലാശയത്തിന്റെ പ്രത്യേകതയാണ്.
ഈ വെള്ളച്ചാട്ടത്തിനടുത്തുള്ള ചുരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്ത ഒരു ഗ്രാമീണ ബാലികയില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്.
മുമ്പ് ഈ വെള്ളച്ചാട്ടത്തെ ദൂരെനിന്ന് നോക്കിക്കാണുവാനുള്ള അവസരമേ സന്ദര്‍ശകര്‍ക്ക് ഉണ്ടായിരുന്നുള്ളു. ഇന്ന് വെള്ളം വന്ന് പതിക്കുന്ന സ്ഥലം വരെ പടവുകള്‍ പണിത് സൌകര്യപ്രദമാക്കിയിട്ടുണ്ട്. സന്ധിവാതം, ആസ്ത്മ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. നൂറോളം പടവുകള്‍ തിരികെ കയറുന്നത് ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം.
പ്രദേശിക ഖാസി രുചിക്കൂട്ടുകളുടെ ഭക്ഷണവിഭവങ്ങളോടൊപ്പം ഉത്തര-ദക്ഷിണ വിഭവങ്ങളും ചൈനീസ് നൂഡില്‍സ് വരെ ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്തായുണ്ട്. ഈ നാട്ടിന്‍പുറത്ത് നിര്‍മ്മിച്ച കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ കടകളും ഇവിടെയുണ്ട്.



Click it and Unblock the Notifications