4851 അടി ഉയരത്തില്‍ കിടക്കുന്ന നന്ദി ഹില്‍സിന് മുകളിലാണ് ഈ നന്ദീക്ഷേത്രമുള്ളത്. എഡി 806ല്‍ ബാന രാജവംശത്തില രത്‌നവല്ലിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. നന്ദിക്ഷേത്രത്തിന് അടുത്തായിട്ടാണ് ശ്രീ അരുണാചലേശ്വര ക്ഷേതരം സ്ഥിതിചെയ്യുന്നത്.നന്ദിഹില്‍സ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. അതിരാവിലെ
ഇവിടെയെത്തിയാല്‍ മേഘവും കോടമഞ്ഞും മൂടിക്കിടക്കുന്ന താഴ്‌വാരത്തിലേയ്ക്കുള്ള കാഴ്ച അതിമനോഹരമാണ്. ഫോട്ടോഗ്രാഫി പ്രിയരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണിവിടം. പലരും ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും ബൈക്കിനും കാറിനുമായി നന്ദിഹില്‍സിലേയ്ക്ക് മാത്രമായി എത്താറുണ്ട്. ബാംഗ്ലൂരില്‍ നിന്നും നന്ദിഹില്‍സിലേയ്ക്കുള്ള യാത്ര മനോഹരമായ ഒരു അനുഭവമാണ്. അത് ശൈത്യകാലത്താണെങ്കില്‍ മറക്കാനാവാത്ത യാത്രയായി മാറുമെന്നുറപ്പാണ്.



Click it and Unblock the Notifications