ബിര്‍ ലേക്കില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ച്‌ബോല്‍ പോയിന്റില്‍ എത്തിച്ചേരാം. ചിക്കല്‍ധാരയുടെ മനോഹരമായ പനോരമിക് വ്യൂ ലഭിക്കും ഇവിടെ നിന്നും. ചുറ്റുപാടുകളും ഒറ്റ നോട്ടത്തില്‍ കാഴ്ചയിലൊതുക്കാം എന്നതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഇവിടെയത്തിച്ചേരുന്നത്. ഇതിന്റെ ഒരു വശത്ത് നീണ്ട കാപ്പിത്തോട്ടങ്ങളാണ്.
മറുവശത്ത് നിരനിരയായി അഞ്ച് കുന്നുകളും സ്ഥിതിചെയ്യുന്നു. പഞ്ച്‌ബോല്‍ പോയിന്റിന് ഈ പേര് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ഇവിടെ നിന്നും എന്തെങ്കിലും ഉച്ചത്തില്‍ പറഞ്ഞാല്‍ അതിന്റെ പ്രതിധ്വനി അഞ്ച് പ്രാവശ്യം കേള്‍ക്കുമെന്നും അങ്ങനെ അഞ്ച് പ്രാവശ്യം പറയുന്ന ഫലം കിട്ടുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്നും കരുതപ്പെടുന്നു.



Click it and Unblock the Notifications