Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള് » അമൃതേശ്വര ക്ഷേത്രം

അമൃതേശ്വര ക്ഷേത്രം, ചിക്കമഗളൂര്‍

48

ചിക്കമഗളൂര്‍ ടൗണില്‍നിന്നും 68 കിലോമീറ്റര്‍ വടക്കുഭാഗത്താണ് അമൃതേശ്വര ക്ഷേത്രം. എ ഡി 1196 ല്‍ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിയായിരുന്ന അമൃതേശ്വര ദണ്ഡനായക്കരുടെ പേരാണ് ക്ഷേത്രത്തിന് നല്‍കിയിരിക്കുന്നത്. ശ്രീകോവിലും ഏകകൂടവും തുറന്ന മണ്ഡപവും അടച്ച മണ്ഡപവുമടങ്ങിയതാണ് ക്ഷേത്രം.

ദേവന്മാരുടെയും അസുരന്മാരുടെയും പലതരം പ്രതിമകളും ശില്‍പ്പങ്ങളും കൊത്തുപണിയും മറ്റും ഈ ക്ഷേത്രത്തില്‍ സുലഭമായി കാണാം. മണ്ഡപത്തിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്ന വെട്ടിത്തിളങ്ങുന്ന നിരവധി നേര്‍ത്ത തൂണുകളാണ് അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. സൂക്ഷ്മ പരിശോധനയില്‍ മണ്ഡപത്തിന്റെ മേല്‍ത്തട്ടിനെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന കൊത്തുപണികള്‍ കാണാം. തുറന്ന മണ്ഡപത്തില്‍ 140 ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

അതുപോലെ മണ്ഡപത്തിന്റെ വടക്കുഭാഗത്തെ ചുവരില്‍ മഹാഭാരതത്തിലെ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണന്റെ കഥകളും ആലേഖനം ചെയ്തിരിക്കുന്നു.  തെക്ക് വശത്തെ ചുമരിലാകട്ടെ വലതുനിന്നും ഇടതോട്ട് എന്ന രീതിയില്‍ രാമായണകഥകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഭദ്ര നദിയിലെ അണക്കെട്ടും അമൃതേശ്വര ക്ഷേത്രത്തിന് സമീപത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed