Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള് » കോദണ്ഡ രാമസ്വാമി ക്ഷേത്രം

കോദണ്ഡ രാമസ്വാമി ക്ഷേത്രം, ചിക്കമഗളൂര്‍

48

ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ജാത്ര ഉത്സവത്തിന് പേരുകേട്ട ക്ഷേത്രമാണ് കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരുവിലെ കോദണ്ഡ രാമസ്വാമി ക്ഷേത്രം. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോദണ്ഡ രാമസ്വാമി ക്ഷേത്രം ഹൊയ്‌സാല രാജവംശത്തിന്റെ നിര്‍മാണശൈലിയിലുള്ളതാണ്. എന്നാല്‍ ഗര്‍ഭഗൃഹവും ശുകനാസിയും ദ്രവീഡിയന്‍ വാസ്തുവിദ്യയുടെ സൗന്ദര്യം വെളിവാക്കുന്നതാണ്. ക്ഷേത്രത്തിന് സമീപത്തായി വറ്റിയിരിക്കുന്ന ഒരു പുരാതന കുളവും കാണാനുണ്ട്.

പതിനേഴാം നൂറ്റാണ്ടിലാണ് കോദണ്ഡ രാമസ്വാമി ക്ഷേത്രത്തിന്റെ കവാടങ്ങള്‍ പണിതീര്‍ത്തത്. എന്നാല്‍ മുഖമണ്ഡപം പതിനാറാം നൂറ്റാണ്ടിലും നവഗ്രഹ പതിനാലാം നൂറ്റാണ്ടിലുമായാണ് നിര്‍മിച്ചിരിക്കുന്നത്. ലക്മണനോടും സീതയോടും കൂടിയ ശ്രീരാമനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ശ്രീകോവിലിനകത്ത് ശ്രീരാമക്ഷേത്രങ്ങളില്‍ പതിവായി കണ്ടുവരുന്ന ഹനുമാന്‍ സ്വാമിയുടെ രൂപവുമുണ്ട്. പ്രകാര എന്ന് വിളിക്കപ്പെടുന്ന അടച്ചുകെട്ടിയ ഭാഗത്ത് മുദ്ദുകൃഷ്ണ, യോഗനരസിംഹ, രാമാനുജാചാര്യ, ദേശിക, സുഗ്രീവന്‍, വേദാന്ത, മാധവ എന്നിവരുടെ ചിത്രങ്ങളും കാണാം. ചാലൂക്യ, ഹൊയ്‌സാല കാലത്തേതാണ് ചിത്രങ്ങളധികവും, നരസിംഹം, വേണുഗോപാലന്‍, കാളിയമര്‍ദ്ദന, ഹയഗ്രീവന്‍, ഗോവര്‍ദ്ധനധാരി, ലക്ഷ്മിനാരായണ എന്നിങ്ങനെയുള്ള മഹാവിഷ്ണുവിന്റെ അവതാരരൂപങ്ങളെ ശ്രീകോവിലിന്റെ പുറംചുമരുകളില്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat