മുല്ലയനഗിരി, ചിക്കമഗളൂര്‍

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം. 20 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഇവിടെ സാധാരണ ഗതിയില്‍ താപനില. മുല്ലയനഗിരി കീഴടക്കാനായി സര്‍പ്പധാരിയില്‍നിന്നും ട്രക്കിംഗ് ആരംഭിക്കാം. ഇവിടെയെത്തുന്നതിനിടയില്‍ ശിവക്ഷേത്രവും കാണാം. ട്രക്കിംഗ് മാത്രമല്ല ബൈക്ക് റേസിംഗ് പ്രിയര്‍ക്ക് സാഹസികമായ മൗണ്ടന്‍ ബൈക്കിംഗിന് കൂടി അവസരമുണ്ടിവിടെ.

Please Wait while comments are loading...