ചോറ്റാനിക്കര ക്ഷേത്രം, ചോറ്റാനിക്കര

ഹോം » സ്ഥലങ്ങൾ » ചോറ്റാനിക്കര » ആകര്‍ഷണങ്ങള് » ചോറ്റാനിക്കര ക്ഷേത്രം

ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ്. ദേവി ഭഗവതി ദിനം തോറും വന്നു ചേരുന്ന തന്‍റെ  ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്നു എന്നാണു വിശ്വാസം.കഴിഞ്ഞ നൂറ്റാണ്ടിലെ വാസ്തു ശില്‍പ്പ വൈദഗ്ധ്യ ത്തിനു  ഒരു സാക്ഷ്യമാണ് ഈ ക്ഷേത്രം .ക്ഷേത്രത്തില്‍ ഭഗവതിയുടെ മൂന്ന്  വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്.രാവിലെ ഭഗവതി സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും  വൈകുന്നേരം ദുര്‍ഗ്ഗയായും  പൂജിക്കപ്പെടുന്നു. ഈ മൂന്നു സമയങ്ങളില്‍  വെള്ളയിലും , രക്തവര്‍ണ്ണ ത്തിലും  നീല വര്‍ണ്ണ ത്തിലും വെവ്വേറെ ഉള്ള വസ്ത്രങ്ങളിലാണ് ദേവി കാണപ്പെടുന്നത്.

ചോറ്റാനിക്കര അമ്പലത്തില്‍ ആഘോഷിക്കുന്ന ഉത്സവ ങ്ങളില്‍ ഏറ്റവും മഹാനീയമായത് ചോറ്റാനിക്കര മകം തൊഴല്‍ ആണ് . മാര്‍ച്ചില്‍ ആണ് ഉത്സവം. മാനസിക ക്ലേശങ്ങളും വ്യാധികളും ശമിപ്പിക്കാന്‍ ഭഗവതിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു . സ്വര്‍ണ്ണ വര്‍ണ്ണ ത്തിലുള്ള വലിയ ആകാരമുള്ള ദേവീ വിഗ്രഹം പുഷ്പ്പ മാല്യങ്ങള്‍  കൊണ്ടും മുത്തുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ട് വിഗ്രഹ ദര്‍ശനം   ദേശ വാസികളുടെ   മനസ്സ് നിറയ്ക്കും . ക്ഷേത്ര സമുച്ചയത്തില്‍ ബ്രഹ്മാവ് , ശിവന്‍  , സുബ്ര മണ്യ ന്‍ ,  ഗണേശ, ശാസ്താ പ്രതിഷ്ഠ കള്‍ ഉണ്ട്.  ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ് ഉത്സവ ക്കാലം . അതാണ്‌ ചോറ്റാനിക്കര സന്ദര്‍ശിക്കാന്‍ പറ്റിയ വേള.

Please Wait while comments are loading...