കൂനൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ് സിംസ് പാര്‍ക്ക്. 1874 ല്‍ മദ്രാസ് സെക്രട്ടറിയായിരുന്ന ജെ.ഡി സിമ്മിന്‍റെ പേരാണ് ഈ പാര്‍ക്കിന്. ഇതൊരു ഉദ്യാനമാണ്. അപൂര്‍വ്വങ്ങളായ നിരവധി സസ്യവിഭാഗങ്ങളെ സംരക്ഷിക്കുകയും സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. 12 ഹെക്ടറിലായി 1000 ല്‍ പരം അപൂര്‍വ്വയിനം സസ്യങ്ങളെ ഇവിടെ
സംരക്ഷിക്കുന്നു. ജാപ്പനീസ് ശൈലിയില്‍ ക്രമീകരിച്ചിരിക്കുന്ന സസ്യങ്ങള്‍ക്കൊപ്പം കാമെല്ലിയ, മംഗോളിയ, പൈന്‍ എന്നിവ ഇവിടെ സംരക്ഷിക്കപ്പെടുന്ന ചില സസ്യങ്ങളാണ്.
ഇവ കൂനൂരിലെ തണുപ്പില്‍ തഴച്ച് വളര്‍ന്ന് കണ്ണിന് ഇമ്പമേകുന്ന കാഴ്ചയായി മാറുന്നു. സിംസ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം വര്‍ഷം തോറും ഇവിടെ നടക്കുന്ന പഴം-പച്ചക്കറി പ്രദര്‍ശനമാണ്. ഈ സമയത്ത് കാര്‍ഷിക, പുഷ്പ ഇനങ്ങളുടെ വന്‍ശേഖരം പ്രദര്‍ശനത്തിനുണ്ടാകും. 1780 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ അപ്പര്‍ കൂനൂരിലാണ് സിംസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications