സിദ്ദാപൂര്‍ - കംത റോഡിനരികിലായിട്ടാണ് ഈ വെള്ളച്ചാട്ടമുള്ളത്. ശൈത്യത്തിലും വേനലിന്റെ തുടക്കത്തിലും എത്തിയാല്‍ ബുറുഡെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാം. മണ്‍സൂണില്‍ യാത്ര വളരെ ദുഷ്‌കരമായിരിക്കും. വേനല്‍ക്കാലത്ത് ഇവിടെയുള്ള ഒരു ചെറുഅരുവിയിലൂടെ കയറി കയറി മുകളിലെത്താം. മഴക്കാലത്ത് ഇതിലേ നടക്കുക സാധ്യമല്ല. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തിനടുത്തായി പ്രകൃതിദത്തമായ ഒരു ആംഫി തിയേറ്ററുണ്ട്. ഇവിടെനിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച വ്യക്തമായി കാണാം. ഒരു ബുറുഡെയന്ന വാക്കിന് കന്നഡയില്‍ തലയോട്ടിയെന്നാണ് അര്‍ത്ഥം.



Click it and Unblock the Notifications