Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » ബൈലക്കുപ്പെ

ബൈലക്കുപ്പെ, കൂര്‍ഗ്

12

ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ടിബറ്റുകാരുടെ അധിവാസം. ആയിരത്തോളം ടിബറ്റുകാരാണ് ഇവിടെ കഴിയുന്നത്. ടിബറ്റിയന്‍ മൊണാസ്ട്രികള്‍, ടിബറ്റന്‍ ഭക്ഷണം, കരകൗശലവസ്തുക്കള്‍, രോമക്കുപ്പായങ്ങള്‍ തുടങ്ങിയ സഞ്ചാരികളെക്കാത്ത് ഒട്ടേറെ ടിബറ്റിയന്‍ കാഴ്ചകളുണ്ടിവിടെ.

ഗോള്‍ഡന്‍ ടെംപിളാണ് ബൈലക്കുപ്പയിലെ പ്രധാന ആകര്‍ഷണം.  നംഡ്രോളിങ് മൊണാസ്ട്രിയെന്നാണ് ടിബറ്റുകാര്‍ ഇതിനെ വിളിക്കുന്നത്. പരമ്പരാഗത ടിബറ്റിയന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിമനോഹരമായ അലങ്കാരപ്പണികളുള്ള ക്ഷേത്രത്തില്‍ പ്രയര്‍ ഡ്രമ്മുകള്‍, പ്രയര്‍ വീല്‍സ് എന്നിവയെല്ലാം കാണാം. ക്ഷേത്രവാതിലുകളെല്ലാം ചിത്രപ്പണികളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ക്ഷേത്രച്ചുമരുകളിലെല്ലാം ബുദ്ധന്റെ അവതാരങ്ങളെക്കുറിച്ചും വജ്രയാന ബുദ്ധിസത്തെക്കുറിച്ചുമുള്ള എഴുത്തുകളും ചിത്രങ്ങളുമാണ്. 60 അടിയിലുള്ള ബുദ്ധന്റെ സുവര്‍ണ പ്രതിമ, ഇരുവശത്തും 58 അടിയോളമുള്ള ഗുരു പദ്മസംഭവയുടെയും ബുദ്ധ അമിതായുസിന്റെയും സുവര്‍ണ പ്രതിമകള്‍ തുടങ്ങി അധികമെവിടെയും കാണാന്‍ കിട്ടാത്ത അപൂര്‍വ്വമായ പലതുമുണ്ട് ഗോള്‍ഡന്‍ ടെംപിളില്‍.

കടുംവര്‍ണങ്ങളുടെ ഇടയില്‍ നിന്നും പുറത്തിറങ്ങിയാലും കണ്ണില്‍ ആ നിറക്കാഴ്ചകള്‍ പിന്നെയും കുറേനേരം തങ്ങിനില്‍ക്കും.1961 ലാണ് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍  ബൈലക്കുപ്പയിലെത്തിയത്. കര്‍ണാടക സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി ഭൂമി നല്‍കുകയായിരുന്നു. ബൈലക്കുപ്പയില്‍ ആദ്യം ഇവരുണ്ടാക്കിയത് മുളകൊണ്ടുള്ള കെട്ടിടങ്ങളാണ്. പിന്നീട് ഈ ബുദ്ധവിഹാരം വളരുകയായിരുന്നു. ഒടുവില്‍ ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ ദലൈലാമ ബൈലക്കുപ്പ ബുദ്ധവിഹാരത്തിന് നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവര്‍ണ ക്ഷേത്രം എന്ന പേര് നല്‍കി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ.

അയ്യായിരത്തിലധികം സന്യാസിമാരാണ് വിഹാരത്തില്‍. ഇതുകൂടാതെ കോളേജും ആശുപത്രിയും വീടുകളും കൃഷിയിടങ്ങളുമെല്ലാമുണ്ട്. ഇവരുടെ സംസ്‌കാരവും ജീവിതരീതികളുമെല്ലാം അറിയാന്‍ ബൈലക്കുപ്പയാത്ര സഹായിക്കും. ദക്ഷിണേന്ത്യയില്‍ അധികസ്ഥലങ്ങളിലൊന്നും ടിബറ്റിയന്‍ സെറ്റില്‍മെന്റ് കാണാനും മനസ്സിലാക്കാനും കഴിയില്ല, അതിനാല്‍ത്തന്നെ ബൈലക്കുപ്പ യാത്ര അറിവുകൊണ്ടും, അനുഭവം കൊണ്ടും വേറിട്ടുനില്‍ക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri