കാവേരി നദിയുടെ കൈവഴികളില്‍ ഒന്നായ ഹാരംഗി നദിയ്ക്കുകുറുകേയാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. കുശാല്‍ നഗറില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയായി ഹദ്ലൂര് ഗ്രാമത്തിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കൂര്‍ഗിലെ പ്രധാന പിക്നിക് കേന്ദ്രങ്ങളില്‍ ഒന്നാണിത്. പൊതുമരാമത്ത് വകുപ്പ് വക ഒരു ഗസ്റ്റ് ഹൗസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്താല്‍ ഇവിടെ രാത്രിതാമസത്തിനുള്ള സൗകര്യം ലഭിയ്ക്കും. മണ്‍സൂണ്‍ കാലത്ത് ഈ അണക്കെട്ട് നിറയെ വെള്ളമുണ്ടാകും. ഡാമിന്റെ പരിസരത്തുനിന്നുള്ള പ്രകൃതിയുടെ കാഴ്ച മനോഹരമാണ്. ലോകവുമായി ഒരു ബന്ധവുമില്ലെന്ന് തോന്നിയ്ക്കുന്ന തരത്തില്‍ വളരെ ശാന്തവും നിശബ്ദവുമാണ് ഇവിടത്തെ അന്തരീക്ഷം.