കൂര്‍ഗിലെ ഏറ്റവും വലിയ തടാകമാണ് ഹൊന്നമന കരെ. ചരിത്രപരവും ആത്മീയവുമായ പ്രത്യേകതകളുള്ള സ്ഥലമാണിത്. സോംവാര്‍പേട്ടില്‍ നിന്നും 16 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. ദേവയായ ഹൊന്നമന ഇവിടത്തെ ജനങ്ങള്‍ക്കായി ജീവത്യാഗം ചെയ്തുവെന്നാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള ഐതീഹ്യം. അങ്ങനെയാണ് ഈ സ്ഥലം ഹൊന്നമന കരെ എന്നറിയപ്പെടാന്‍ തുടങ്ങിയത്. തടാകത്തിനടുത്തായി ഹൊന്നമനദേവിക്കായി ഒരു ക്ഷേത്രവുമുണ്ട്. എല്ലാവര്‍ഷവു ഗൗരി ഉത്സവസമയത്ത് ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.
ബഗിനയെന്നപേരില്‍ ദേവിയ്ക്കിഷ്ടപ്പെട്ട വസ്തുക്കള്‍ ദേവിയെന്ന് സങ്കല്‍പ്പിച്ച് തടാകത്തിന് നല്‍കുന്ന ചടങ്ങുമുണ്ട് ഇതിനൊപ്പം. ഗവി ബെട്ട, മോറി ബെട്ടഎന്നിങ്ങനെ രണ്ട് കുന്നുകളുമുണ്ട് ഇവിടെ. ഒപ്പം കാപ്പിത്തോട്ടങ്ങളും. കുന്നിന്‍നിരകളുമെല്ലാം കാണാം. കുന്നിന്‍ചരിവുകളില്‍ മനുഷ്യനിര്‍മ്മിതങ്ങളെന്ന് തോന്നിക്കുന്ന ഗുഹകളുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് പണിതതാണ് ഇവയെന്നാണ് വിശ്വാസം. ഇവിടെ ബോട്ടിങ്ങിനും ഫിഷിങിനുമെല്ലാം സൗകര്യമുണ്ട്. ഗൗരി ആഘോഷസമയത്ത് ഗൂര്‍ഗിലെ നവദമ്പതിമാര്‍ ഇവിടെയെത്തി തടാകത്തില്‍ കാണിക്കകള്‍ അര്‍പ്പിക്കുക പതിവാണ്.



Click it and Unblock the Notifications