മടിക്കേരിയ്ക്കും കുശാല്‍നഗറിനുമിടയില്‍ മംഗലാപുരംമൈസൂര്‍ സംസ്ഥാനപാതയിലുള്ള ചെറിയ നഗരമാണ് സുന്‍ടികൊപ്പ. ഇവിടവും കാപ്പി, കുരുമുളക് തോട്ടങ്ങള്‍ക്ക് പേരുകേട്ടസ്ഥലമാണ്. ഇവിടത്തെ ഏറ്റവും വലിയ എസ്‌റ്റേറ്റ് മദ്ദുരമ്മ എസ്‌റ്റേറ്റാണ്. ഫുട്‌ബോള്‍ പ്രിയരാണ് ഇവിടത്തെ ജനങ്ങള്‍. വര്‍ഷാവര്‍ഷം ഗോള്‍ഡ് കപ്പ് മാച്ചുകള്‍ ഇവിട സംഘടിപ്പിക്കാറുണ്ട്. സുന്‍ടികൊപ്പയിലെ ഞായറാഴ്ച ചന്തയും രസമുള്ളകാഴ്ചയാണ്. സമീപവാസികളെല്ലാം ഞായറാഴ്ച ചന്തകളിലെത്തിയാണ് അടുത്ത ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത്. കൊടഗര ഹള്ളി, കാംബിബനെ, ഹോസ്‌കോട്ട്, നാക്കൂര്‍, ഗരഗണ്ടൂര്‍, കെടയ്ക്കല്‍, കഡ്‌ലെമനെ തുടങ്ങിയവയാണ് ഇവിടയടുത്തുള്ള സ്ഥലങ്ങള്‍. ശാന്തമായ അന്തരീക്ഷവും പച്ചപ്പും തന്നെയാണ് ഇവിടുത്തെയും പ്രത്യേകത.



Click it and Unblock the Notifications