ചരിത്രപ്രേമികളുടെ മനം കവരുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ് കോവ്ലോങ്ങിലെ ഡച്ച് കോട്ട. ഡച്ച് ഈസ്റ്റ് കമ്പനി തങ്ങളുടെ പ്രധാന പ്രതിരോധ കേന്ദ്രമായി തീരത്തായി നിര്‍മിച്ച കോട്ടയാണിത്. നിര്‍മിച്ചത് അവരായിരുന്നെങ്കിലും അവര്‍ കോവ്ലോങ് വിട്ടതിന് ശേഷം ഇതിന്‍റെ നിയന്ത്രണം പല കൈ മറിഞ്ഞു. വിജയപ്രൌഡിയുടെ കാലങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അവയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട
നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കോട്ടക്ക് സമീപത്തായി കടല്‍ത്തീര കോട്ടേജുകളും വില്ലകളും പോലുള്ള മറ്റു ആകര്‍ഷണങ്ങളുമുണ്ട്. കോവ്ലോങ്ങിലെത്തിയാല്‍ റോഡ് മാര്‍ഗം കോട്ടയില്‍ എളുപ്പമെത്താം.



Click it and Unblock the Notifications