മുത്തുകാടുവിലെ കായല്‍ നിരവധി ജല സാഹസിക ഇനങ്ങളാല്‍ പ്രശസ്തമാണ്. വള്ളംതുഴയല്‍, വിന്‍ഡ് സര്‍ഫിങ്, കനോയിങ് പോലുള്ള ഇവിടത്തെ ഇത്തരം വിനോദങ്ങള്‍ ആരുടെയും ശ്വാസം പിടിച്ചുനിര്‍ത്തും. ചെന്നൈയില്‍ നിന്ന് 28 കിലോമീറ്റര്‍ മാത്രം അകലെയുള്ള മുട്ടുകാട് സന്ദര്‍ശനം കോവ്ലോങ്ങില്‍ പോകുന്ന ഏതൊരാളും ഒഴിവാക്കിക്കൂടാത്തതാണ്. നഗരത്തില്‍ നിന്ന് സുരക്ഷിതമായ അകലത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഒരിക്കലും മലിനീകരണ ഭീതി അലട്ടാത്ത സ്ഥലമാണ് മുട്ടുകാട്.
തമിഴ്നാട് ടൂറിസം ഡവലപ്പ്മെന്‍റ് കോര്‍പറേഷന്‍ വിനോദസഞ്ചാരികളുടെ ആവശ്യാര്‍ഥം എല്ലാ സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ വിന്‍ഡ്സര്‍ഫിങ് ഉത്സവം നടത്താറുണ്ട്. വിന്‍ഡ്സര്‍ഫിങ് റെഗാട്ട എന്ന പേരിലറിയപ്പെടുന്ന ഈ ഉത്സവം മുട്ടുകാട് കായലിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പരിപാടിയാണ്. ജലസമ്പന്നതയാല്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളും പ്രദേശത്തെ സുന്ദരമാക്കുന്നു.



Click it and Unblock the Notifications