കട്ടക്ക് നഗരത്തില്‍ തന്നെയാണ് ബരാബരി സ്റ്റേഡിയമുള്ളത്.ഒറീസ്സയുടെ ക്രിക്കറ്റ് ടീമംഗങ്ങള്‍ സ്ഥിരമായ പരിശീലനം നടത്തുന്നത് ഒറീസ്സ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ഈ സ്റ്റേഡിയത്തില്‍ വച്ചാണ്.രാജ്യത്തെ പഴയ ക്രിക്കറ്റ് ഗ്രൌണ്ടുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ സ്റ്റേഡിയം.ഒട്ടേറെ പ്രധാനപ്പെട്ട മാച്ചുകളും ഇവിടെ അരങ്ങേറിയിട്ടുമുണ്ട്. പകലും രാത്രിയും മത്സരങ്ങള്‍ക്കായുള്ള ഫ്ലഡ് ലൈറ്റുകളും മറ്റ് സൌകര്യങ്ങളുമുള്ള വിശാലമായ ക്രിക്കറ്റ് ഗ്രൌണ്ടാണിത്.അന്താരാഷ്ടതലത്തില്‍ നടക്കുന്ന വണ്‍ ഡേ മാച്ചുകള്‍ക്ക് പല തവണ വേദിയായിട്ടുണ്ട് ഈ സ്റ്റേഡിയം.
ഇന്ത്യയുടെ മിന്നും താരമായിരുന്ന കപില്‍ദേവ് ശ്രീലങ്കയുടെ റുമേഷ് രത്രനായകെയുടെ വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് മത്സരത്തിലെ തന്‍റെ മുന്നൂറാം വിക്കറ്റ് കരസ്ഥമാക്കിയത് ബരാബരി സ്റ്റേഡിയത്തില്‍ നടന്നകളിയിലാണ്.മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിലീപ് വെന്ഗ് സര്‍ക്കാര്‍ ശ്രീലങ്കയ്ക്കെതിരേയുള്ള മത്സരത്തിനിടെ തന്‍റെ ഏറ്റവും മികച്ച സ്കോറായ 166 റണ്‍സ് എടുത്തത് ബരാബറിയുടെ മണ്ണില്‍ വച്ചാണ്.
ക്രിക്കറ്റിനെ കൂടാതെ ചില ഫുട്ബോള്‍ മല്‍സരങ്ങളും ഈ സ്റ്റേഡിയത്തില്‍ നടക്കാറുണ്ട്.



Click it and Unblock the Notifications