കട്ടക്കിലെ ബാദംബ പ്രവിശ്യയിലെ സാസംഗ ഗ്രാമത്തിലുള്ള ഭട്ടാരിക ക്ഷേത്രം പ്രധാന ഹിന്ദു ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ്.ശക്തിയുടെ അവതാരമായി ഭട്ടാരികാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
രത്നഗിരി മലനിരകള്‍ക്ക് കീഴെ മഹാനദിക്കരയിലാണ് ഈ ക്ഷേത്രമുള്ളത്.പ്രകൃതി സുന്ദരമായ പ്രദേശത്തെ ഈ ആരാധനാലയം കാണാന്‍ നിരവധി സഞ്ചാരികളും ഇവിടെ എത്താറുണ്ട്.
ഹിന്ദു പുരാണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ക്ഷേത്രമാണിത്.ദുര്‍ഗ്ഗാദേവി പരശുരാമന് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും അദ്ദേഹത്തിന് അനുഗ്രഹം നല്കിയതും ഈ ക്ഷേത്രം നില്ക്കുന്നയിടത്തുവച്ചാണെന്നാണ് വിശ്വാസം. എല്ലാ സമയങ്ങളിലും നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനത്തിനായി എത്താറുണ്ട്.പ്രശസ്തമായ തീര്ത്ഥാടനകേന്ദ്രമായതുകൊണ്ട് തന്നെ ക്ഷേത്രത്തിലേക്കുള്ള സഞ്ചാരത്തിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ട്.