ഡല്‍ഹൌസിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന മലനിരകളാണിവ. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2755 മീറ്ററോളം ഉയരത്തിലുള്ള ദയിന്‍കുണ്ട് പീക്ക് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന അഭൗമ സുന്ദരമായ പകൃതി ദൃശ്യങ്ങളാണ് ഇവിടം നിറയെ. താഴ്വര മുഴുവനായി 360 ഡിഗ്രിയില്‍ മലമുകളില്‍ നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നത് ഈ പ്രദേശത്തിന്റെ വൈശിഷ്ട്യം വര്‍ദ്ധിപ്പിക്കുന്നു. ഇവിടെയുള്ള മലനിരകളില്‍ തട്ടി തടവി പോകുന്ന കാറ്റു പോലും ഒരു മാസ്മരിക സംഗീതം മൂളുന്നുണ്ട്. അതു കൊണ്ട് തന്നെ സിംഗിംഗ് ഹില്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.
ഫോലാനി ദേവി ക്ഷേത്രത്തിനു സമീപത്തായി ഒരു എയര്‍ ബേസ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിനുള്ളിലായി കാണുന്ന ത്രിശൂലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുന്ദരമായ മലനിരകളും താഴ്വരകളും അസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് രസകരമായ അനുഭവമാണ്. കലടോപ് വന്യജീവി സങ്കേതം,ഗാന്ധി ചൌക്ക് എന്നിവ തൊട്ടടുതതായി തന്നെയുണ്ട്.



Click it and Unblock the Notifications



