മുഗള്‍,ബ്രിട്ടീഷ് ശൈലികളുടെ അപൂര്‍വ്വ സംഗമമാണ് രംഗ് മഹല്‍. സുരാന മോഹല്ലയിലെ രാജ ഉമേദ് സിംഗ് പണി കഴിപ്പിച്ചതാണിവിടം. ഭഗവാന്‍ കൃഷ്ണന്റെ ജീവിതം പ്രതിപാദിക്കുന്ന പതിനെട്ടാം നുറ്റാണ്ടിലെ പഞ്ജാബി ശൈലിയിലുള്ള ചുവര്‍ ചിത്രങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്ന ഒട്ടേറെ ചുവര്‍ ചിത്രങ്ങള്‍ പിന്നീട് ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
കൈത്തറിയില്‍ നിര്‍മ്മിതമായ തൂവാലകള്‍,രുമാലുകള്‍,ഷാളുകള്‍, കൂടാതെ ചപ്പലുകള്‍ തുടങ്ങിയവ ഇവിടെയുള്ള ഹിമാചല്‍ എമ്പോറിയത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് വാങ്ങാം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ 1 മണി വരെയും ഉച്ചക്ക് 2 മുതല്‍ 5 മണി വരെയുമാണ് ഇവിടുത്തെ സന്ദര്‍ശന സമയം.



Click it and Unblock the Notifications