സുഭാഷ് ചൗക്കിനും ഗാന്ധി ചൗക്കിനുമിടയില്‍ മാള്‍ റോഡിലാണ് ശിവ് കുല്‍ സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും ഒരുപോലെ എത്തിച്ചേരുന്ന പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ശിവ് കുല്‍. ആത്മീയതയിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും വ്യാപൃതയായ വിമല താക്കൂറാണ് ഇവിടുത്തെ പ്രധാന കാര്യദര്‍ശി. പീര്‍ പന്ജല്‍ കുന്നുകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ആശ്രമമാണിത്. ചമ്പ ജില്ലയും ജമ്മു കാശ്മീരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുന്നുകളാണിവ.
വിമല താക്കൂറിന്റെ മേല്‍നോട്ടത്തില്‍ വേനല്‍ക്കാല ക്ലാസുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ആത്മീയതയും അച്ചടക്കവും പരിശീലിപ്പിക്കുന്ന ഈ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ദൂര ദേശങ്ങളില്‍ നിന്ന് പോലും ഒത്തിരിയാളുകള്‍ ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications



