പാപങ്ങള്‍ ഇല്ലാതാക്കുന്നത് എന്നാണ് പാപനാശം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദാരാസുരത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയായി തഞ്ചാവൂര്‍ ജില്ലയില്‍ ആണ് പാപനാശം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരിലെ ജില്ലാ ആസ്ഥാനത്തു നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് പാപനാശത്തേയ്‌ക്ക്. കുഭകോണത്തു നിന്നും 15 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. പല്ലൈവനാഥ സ്വാമി ക്ഷേത്രത്താല്‍ പ്രശസ്‌തമാണ് പാപനാശം.
ചോള രാജാക്കന്‍മാര്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. നഗരത്തിലെ പ്രധാന ആകര്‍ഷണം വലിയ കളപ്പുരകളാണ്. 3000 കലങ്ങള്‍വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയാണിത്. 36 അടി ഉയരവും 86 അടി വിസ്‌താരവും ഉണ്ട് ഇവയ്‌ക്ക്. നായക രാജാക്കന്‍മാര്‍ പണികഴിപ്പിച്ചതാണീ കളപ്പുരകള്‍. ചുണ്ണാമ്പു കല്ലിലാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. എഡി 1600 നും എഡി 1634 നും ഇടയില്‍ പണികഴിപ്പിച്ചതാണിതെന്നാണ് വിശ്വാസം. ആര്‍കിടെക്‌ചറല്‍ സര്‍വെ ഓഫ് ഇന്ത്യ ഇതിനെ പാരമ്പര്യ സ്‌മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications