Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാരാസുരം » ആകര്‍ഷണങ്ങള് » പട്ടീശ്വരം

പട്ടീശ്വരം, ദാരാസുരം

20

കുഭകോണത്തിനു നിന്നും 8 കിലോമീറ്റര്‍ അകലെയായുള്ള വളരെ ശാന്തവും മനോഹരവുമായ ഗ്രാമമാണ്‌ പട്ടീശ്വരം. ഗോമാതാവായ കാമധേനുവിന്റെ കുട്ടിയായ 'പട്ടി'യുടെ പേരിലാണ്‌ ഈ ഗ്രാമം അറിയപ്പെടുന്നത്‌. ഭഗവാന്‍ പരമശിവനെ കാമധേനുവിന്റെ കുട്ടിയായ 'പട്ടി' സ്ഥിരമായി ഈ സ്ഥലത്തു വച്ചാണ്‌ ആരാധിച്ചിരുന്നത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെ ഈ സ്ഥലത്തിന്‌ പട്ടീശ്വരം എന്ന പേര്‌ വന്നതായാണ്‌ വിശ്വാസം.

ഇവിടുത്തെ ദുര്‍ഗ ദേവിയുടെ ക്ഷേത്രം പ്രശസ്‌തമാണ്‌. ഈ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലിയില്‍ പല്ലവ,ചോള, നായക രാജവംശങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. അതു കൊണ്ടു തന്നെ നിര്‍മ്മിച്ചതിനു ശേഷം ഓരോ കാലങ്ങളിലും പുനര്‍നിര്‍മാണം നടത്തി വന്ന ക്ഷേത്രമാണിതെന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

ശ്രീ രാമദേവന്‍ പട്ടീശ്വരം സന്ദര്‍ശിക്കുകയും മൂന്ന്‌ ശിവലിംഗങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തതായി പറപ്പെടുന്നുണ്ട്‌. രാവണനെ വധിച്ച പാപത്തില്‍ നിന്നും മുക്തി നേടുന്നതിനായിട്ടാണ്‌ ശ്രീരാമന്‍ ഈ പ്രതിഷ്‌ഠകള്‍ നടത്തിയതെന്നാണ്‌ വിശ്വാസം. ശ്രീരാമന്‍ സ്വയം പ്രതിഷ്‌ഠിച്ച ശിവലിംഗത്തില്‍ അഭിഷേകം നടത്താനായി ഒരു കിണറും ഇവിടെ ഉണ്ടാക്കിയതായാണ്‌ ഐതീഹ്യം.

ധനുഷ്‌ടകോടിയില്‍ നിന്നും ഇവിടേയ്‌ക്ക്‌ നേരിട്ട്‌ വെള്ളം എത്തിയതായാണ്‌ വിശ്വാസം. ദാരാസുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും ദാരാസുരം വളങ്കിമാന്‍ റോഡില്‍ 3 കിലോമീറ്റര്‍ ദൂരത്തായാണ്‌ പട്ടീശ്വരം. കുംഭകോണത്തുനിന്നും ബസ്‌ മാര്‍ഗം വളരെ എളുപ്പം പട്ടീശ്വരത്തില്‍ എത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed