Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഛത്തര്‍പ്പൂര്‍ മന്ദിര്‍

ഛത്തര്‍പ്പൂര്‍ മന്ദിര്‍, ദില്ലി

341

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രസമുച്ചയമാണിത്. ശ്രീ ആദ്യ കട്യാനി ശക്തി പീഠ് മന്ദിര്‍ എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. തെക്കന്‍ ദില്ലിയിലെ ഛത്തര്‍പുരിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദുര്‍ഗയുടെ ആറാമത്തെ അവതാരമായ കട്യയാനി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സാധാരണ ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നാനാജാതിമതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രം കൂടിയാണിത്. ദുര്‍ഗാദേവിയുടെ വലിയഭക്തനായിരുന്ന സ്വാമി നാഗ്പാല്‍ മഹാരാജാണ് ഈ ക്ഷേത്രം പണിയിച്ചത്. മാര്‍ബിളില്‍ പണിത ക്ഷേത്രത്തിന് ചുറ്റും മനോഹരമായ പൂന്തോട്ടവുമുണ്ട്. തെക്കേ ഇന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിലെ കൊത്തുപണികള്‍ ചെയ്തിരിക്കുന്നത്.

ഏതാണ്ട് 70 ഏക്കറില്‍ പരന്നുകിടക്കുകയാണ് ക്ഷേത്രസമുച്ചയും. ഇതിനകത്ത് ഇരുപതോളം ചെറുതും വലുതുമായ ക്ഷേത്രങ്ങളുണ്ട്. സ്വാമി നാഗ്പാല്‍ മഹാരാജിന്റെ സമാധിമണ്ഡപവും ഇതിനുള്ളില്‍ത്തന്നെയാണ്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനടുത്തുള്ള കൂറ്റന്‍ മരത്തില്‍ ആചാരത്തിന്റെ ഭാഗമായി നൂലുകള്‍ കെട്ടിയിരിക്കുന്നത് കാണാം. തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടി ഭക്തര്‍ മരത്തില്‍ നൂല് കെട്ടുകയും വളയിടുകയുമെല്ലാം ചെയ്യുക ഇവിടെ പതിവാണ്. മഹാ ഗൗരിയുടെയും കട്യയാനിദേവിയുടെയും പ്രതിഷ്ഠകളുള്ള രണ്ട് പ്രധാനക്ഷേത്രങ്ങളുണ്ട് ഇവിടെ. മഹാഗൗരി പ്രതിഷ്ഠയുള്ള ക്ഷേത്രം എല്ലാദിവസവും തുറക്കും, എന്നാല്‍ കട്യയാനി ദേവിയുടെ ക്ഷേത്രം എല്ലാമാസവും അഷ്ടമിയിലും നവരാത്രിയ്ക്കും മാത്രമേ തുറക്കുകയുള്ളു. കട്യയാനി ദേവിയുടെ കൂറ്റന്‍ സ്വര്‍ണപ്രതിമയാണ് ക്ഷേത്രത്തിലുള്ളത്. ഈ വിഗ്രഹം എപ്പോഴും വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് അലങ്കരിച്ച് സൂക്ഷിക്കും. ശിവന്‍, ഗണപതി, രാധ-കൃഷ്ണന്‍, രാമന്‍ തുടങ്ങിയവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളും ഈ സമുച്ചയത്തിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon