അക്ബറിന്റെ പ്രധാനമന്ത്രിയായിരുന്ന അടാഗ ഖാന്റെ മകനായ മിര്‍സ അസീസ് കോക പണിത ഒരു ശവകുടീരമാണ് ഇത്. 1623-24 കാലത്താണ് അദ്ദേഹം സ്വന്തം ശവകുടീരമെന്ന നിലയില്‍ ഇത് പണികഴിപ്പിച്ചത്. അറുപത്തിനാല് തൂണുകള്‍ എന്നര്‍ത്ഥം വരുന്ന ഉറുദുവാക്കുകളായ ചൗസാത്ത്, ഖംബ എന്നീ വാക്കുള്‍ ചേര്‍ത്താണ് ഇതിന് പേരിട്ടിരിക്കുന്നത്. ദില്ലിയില്‍ ജഹാംഗീറിന്റെ ഭരണം നടക്കുന്നകാലത്താണ് ഇത് പണിതത്.
വെളുത്ത മാര്‍ബിളില്‍ ചതുരാകൃതിയില്‍ പണിത കെട്ടിടമാണിത്. താഴികക്കുടങ്ങളുള്ള മേല്‍ക്കൂരയാണ് ഇതിന്റേത്. നിസാമുദ്ദീന്‍ റിലീജിയസ് കോംപ്ലക്‌സിന്റെ ഭാഗമായ ഇത് ഇന്നൊരു ഹെറിറ്റേജ് സൈറ്റാണ്. ഇതിനടുത്തായി അടാഗ ഖാന്റെ ശവകുടീരം, ഒരു അസംബ്ലി ഹാള്‍, പ്രശസ്ത ഉര്‍ദു കവിയായിരുന്ന മിന്‍സ ഖാലിബിന്റെ ശവകുടീരം എന്നിവയുമുണ്ട്. ഇതുകൂടാതെ ഖാലിദ് അക്കാദമി എന്ന പേരിലുള്ളൊരു സ്ഥാപനവും ഇവിടെയുണ്ട്. ഇവിടെ ഉറുദു സാഹിത്യ ലൈബ്രറിയും, ഒരു മ്യൂസിയവുമുണ്ട്.



Click it and Unblock the Notifications