ചാന്ദ്‌നി ചൗക്കിലാണ് മനോഹരമായ ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. വലിയ മുറ്റങ്ങളുള്ള ഈ കെട്ടിടം ബെല്‍ജിയം കണ്ണാടി, കൊത്തുപണികള്‍ എന്നിവകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ചുന്നമല്‍ കുടുംബാംഗമായ അനില്‍ പേര്‍ഷാദിന്റെ കൈവശമാണ് ഇപ്പോള്‍ ഈ ഹവേലിയുള്ളത്. 1857ലെ യുദ്ധത്തിന് ശേഷം ദില്ലിയിലെ വലിയ ധനികനായി മാറി. ലാല ചുന്നമലാണ് ചാന്ദ്‌നി ചൗക്കിന്റെ ഹൃദയഭാഗത്ത് ഈ ഹവേലി പണിതുയര്‍ത്തിയത്. ഒരേക്കറോളം സ്ഥലത്ത് മൂന്നുനിലകളിലാണ് കെട്ടിടം പണിതത്.
ഇതിനകത്ത് 128 മുറികളുണ്ട്. ചുന്നമല്‍ കുടുംബത്തിലെ പുതുതലമുറക്കാര്‍ ഇവിടെയാണ് താമസിക്കുന്നത്. ഹവേലിയുടെ ടെറസില്‍ നിന്നാല്‍ ചാന്ദ്‌നിചൗക്കിന്റെ കാഴ്ച മുഴുവനായും കാണാന്‍ കഴിയും. പഴയദില്ലിയില്‍ സംരക്ഷിക്കപ്പെട്ടുന്ന ഏക ഹവേലിയാണ് ഇത്. കെട്ടിടത്തിനകത്തെ സ്വീകരണമുറിയുടെ ചുവരില്‍ ഹവേലി നിര്‍മ്മിച്ച്ത് 1848ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1864ലും ഇവിടെ നിര്‍മ്മാണപ്രവൃത്തികള്‍ നടന്നിട്ടുണ്ട്. ഹൗസ് ഖാസ് മൊണുമെന്റ്‌സാണ് ഹവേലിയ്ക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണം. മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കും ഇതിനടുത്താണ്.



Click it and Unblock the Notifications