കലയെയും കരകൗശലവസ്തുക്കളെയും സ്‌നേഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടസ്ഥലമാണിത്. ദില്ലി ടൂറിസം വകുപ്പ്, ഹാന്റിക്രാഫ്റ്റ്‌സ്, ഹാന്റ്‌ലൂംസ് എന്നിവ സംയുക്തമായി നടത്തുന്ന ഒരു ഓപ്പണ്‍എയര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ബസാറാണിത്. ഇപ്പോള്‍ രണ്ട് ബസാറുകളാണ് ഇവിടെയുള്ളത്. മൂന്നാമതൊരെണ്ണം അധികം വൈകാതെ ജനക്പുരിയില്‍ ആരംഭിയ്ക്കും.
ഇപ്പോഴുള്ള രണ്ടെണ്ണത്തില്‍ ഒരു ബസാര്‍ ശ്രീ അരോബിന്ദോ മാര്‍ഗിലും മറ്റൊരെണ്ണം പിതാംപുരയിലുമാണുള്ളത്. വിസ്താരമേറിയ ബസാറുകളാണ് രണ്ടും. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും സുഗമമായി ഷോപ്പിങ് നടത്താവുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. റെസ്റ്റ് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഡിസി ഹാന്റിക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കലാകാരന്മാരുണ്ടാക്കുന്ന വസ്തുക്കള്‍ ഇവിടെ ലഭിയ്ക്കും. കൂടാതെ പലവസ്തുക്കളുടെയും നിര്‍മ്മാണരീതിയും മറ്റും കാണാനുള്ള സൗകര്യവുമുണ്ട്. പലവസ്തുക്കളും പലദേശങ്ങളുടെയും തനതുകലകളുടെ ഭാഗം കൂടിയാണ്. പതിനഞ്ഞുദിവസം നീണ്ടുനില്‍ക്കുന്ന രീതിയിലാണ് ഇവിടെ സ്റ്റാളുകള്‍ വരാറുള്ളത്. അതുകൊണ്ടുതന്നെ പ്രദര്‍ശനവസ്തുക്കളില്‍ പതിവായി വൈവിധ്യം കാണാന്‍ സാധിയ്ക്കും. ചെരുപ്പുകള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട് മോടിപിടിപ്പിക്കാനുള്ള വസ്തുക്കള്‍, മരത്തിലും ലോഹത്തിലുമുള്ള കൊത്തുപണികള്‍ തുടങ്ങി എന്തും ഏതും ഇവിടെ ലഭിയ്ക്കും.
ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് പലരുചികളിലുള്ള ഭക്ഷണങ്ങള്‍ ലഭിയ്ക്കുന്ന ഫുട് കോര്‍ട്ട്. കരകൗശലവസ്തുക്കള്‍ കണ്ടും വാങ്ങിയും ചുറ്റി നടന്ന് ഒടുക്കം തിരിച്ച് പോരുമ്പോള്‍ ഏതെങ്കിലും വ്യത്യസ്തമായ ഒരു രുചിയും അനുഭവിച്ച് വൈകുന്നേരങ്ങള്‍ സമൃദ്ധമാക്കാന്‍ പറ്റിയ സ്ഥലമാണ് ദില്ലി ഹാത്ത. കലാസാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന ഒരു ഓപ്പണ്‍ സ്റ്റേജ്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ചുറ്റുപാടുമുള്ള മനോഹരമായി ഒരുക്കിയ പൂന്തോട്ടം എന്നിവയെല്ലാം ഈ ബസാറുകളുടെ ആകര്‍ഷണീയത കൂട്ടുന്നു.



Click it and Unblock the Notifications