Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഹുമയൂണ്‍സ് ടോംബ്

ഹുമയൂണ്‍സ് ടോംബ്, ദില്ലി

9

പുരാന ക്വില ഭാഗത്താണ് മുഗള്‍ രാജാവായിരുന്ന ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. എഡി 1562ല്‍ ഹുമയൂണിന്റെ ഭാര്യയായ ഹമീദ ബാനു ബീഗമാണ് ഈ കുടീരം പണികഴിപ്പിച്ചത്. പേര്‍ഷ്യയില്‍ നിന്നുള്ള മിറാക് മിര്‍സ ഖിയാത്ത് എന്ന ശില്‍പിയായിരുന്നുവേ്രത ഇത് ഡിസൈന്‍ ചെയ്തത്.

ഹുമയൂണിന്റെ മരണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. നിസാമൂദ്ദീന്‍ ഈസ്റ്റ് ഭാഗത്ത് ലോധി റോഡിനും മഥുര റോഡിനുമിടയിലായിട്ടാണ് ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 1993ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മുഗള്‍ വാസ്തുവിദ്യാരീതിയുടെ ഉത്തമോദാഹരണമാണ് ഈ കെട്ടിടം. ശവകുടീരത്തിന് ചുറ്റും മനോഹരമായ ഉദ്യാനവും ജലധാരകളും, നടപ്പാതകളുമുണ്ട്. ഇതിന് സമീപത്തായി മറ്റ് മുഗള്‍രാജാക്കന്മാരുടെ ശവകുടീരങ്ങളുമുണ്ട്.

ഈ സമുച്ചയത്തിലുള്ള മനോഹരമായ പൂന്തോട്ടമാണ് ചാര്‍ ബാഗ് ഗാര്‍ഡന്‍. പേര്‍ഷ്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച പൂന്തോട്ടം ഇത്തരത്തിലുള്ള തെക്കേഏഷ്യയില്‍ പണിത ആദ്യത്തെ പൂന്തോട്ടമായിരുന്നു. ബാര്‍ബേര്‍സ് ടോംബാണ് മറ്റൊന്ന്. രാജകുടുംബത്തിലെ മുടിവെട്ടുകാരന്റെ ശവകുടീരമാണത്രേ ഇത്, നായ് കാ ഗുബാദ് എന്നാണ് ഇതിന്റെ പേര്. ഇതിന്റെ മുകളില്‍ ആരുടെയും പേരും ലിഖിതങ്ങളുമൊന്നും കാണാനില്ല. ബു ഹലീമാസ് ടോംബ്, ഇല ഖാന്‍ ടോംബ് ആന്റ് മോസ്‌ക്, അഫ്‌സര്‍വാല ടോംബ് ആന്റ് മോസ്‌ക്, ചില്ല നിസാമൂദ്ദീന്‍ ഔലിയ, അറസ് സരാരി എന്നിവയാണ് ഹമയൂണ്‍ ടോംബ് പരിസത്തെ മറ്റ് കാഴ്ചകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
03 Sep,Thu
Return On
04 Sep,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
03 Sep,Thu
Check Out
04 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
03 Sep,Thu
Return On
04 Sep,Fri