ധന്‍ബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ബിസ്ര മുന്ദ്രാ പാര്‍ക്ക്. ഏത് പ്രായത്തില്‍ പെട്ടവര്‍ക്കും ഈ പാര്‍ക്ക് സന്ദര്‍ശനം ആസ്വദിക്കാനാകും. 2009 നവംബറില്‍ ഉദ്‌ഘാടനം ചെയ്‌ത പാര്‍ക്കിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. നടപ്പാതകളാണ് മുതിര്‍ന്നവരെ പാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നത്. ട്രെയിന്‍ ഉള്‍പ്പെടെയുള്ള വിവിധ റൈഡുകള്‍ കുട്ടികള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യും. ക്യാന്റീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടുയണ്ട്. 21 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന പാര്‍ക്കിനെ വിവിധതരം മരങ്ങള്‍ അലങ്കരിക്കുന്നു. പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പാര്‍ക്കില്‍ നിന്ന് 12 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ചു കഴിഞ്ഞു.
ധന്‍ബിദിലെ ആദ്യത്തെ പാര്‍ക്കാണ് ബിസ്ര മുന്ദ്രാ പാര്‍ക്ക്. മുന്‍പ് ഇവിടം തരിശ്ശ് ഭൂമിയായിരുന്നു. സാമ്പത്തിക പ്രശനങ്ങള്‍ കാരണം നിര്‍മ്മാണ മുടങ്ങിയപ്പോള്‍ എംജിഎന്‍ആര്‍ഇജിഎ നിര്‍മ്മാണം ഏറ്റെടുത്തു. മനോഹരമായ ആകൃതിയും പച്ചപ്പും പാര്‍ക്ക് സന്ദര്‍ശനം ഒഴിച്ചുകൂടാന്‍ കഴിയാത്തതാക്കുന്നു. വിനോദം പ്രദാനം ചെയ്യുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പാര്‍ക്കിനായിട്ടുണ്ട്. നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വരാന്‍ പോകുന്ന മൂന്ന് പദ്ധതികളില്‍ ആദ്യത്തേതാണ് ബിസ്ര മുന്ദ്രാ പാര്‍ക്ക്.



Click it and Unblock the Notifications