ലോകത്തിലെ ഏറ്റവും പഴയ എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്ന സ്ഥലം എന്ന നിലയില്‍ പ്രശസ്‌തമാണ് ദിഗ്‌ബോയ്. 1899 മുതല്‍ ഈ എണ്ണ ശുദ്ധീകരണ ശാല നഗരത്തിന്റെ അഭിമാനമാണ്. ഇംഗ്ലീഷ് പദമായ ഡിഗ്-ബോയ്-ഡിഗ് എന്നതില്‍ നിന്നുമാണ് ദിഗ്‌ബോയ് എന്ന പേരുണ്ടായത്. ഈ പ്രദേശത്ത് ഇംഗ്ലീഷുകാര്‍ എണ്ണ കണ്ടെത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന പദമാണ് ഇത്. ആസ്സാമിന്റെ എണ്ണ നഗരമെന്നാണ് ദിഗ്‌ബോയ് അറിയപ്പെടുന്നത്.
ദിഗ്‌ബോയ് വിനോദ സഞ്ചാരം- എണ്ണ ശുദ്ധീകരണ ശാലകളും ഇംഗ്ലീഷ് സ്‌മാരകങ്ങളും അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡിഗ്‌ബോയിലെ ആദ്യ കാല എണ്ണ ശുദ്ധീകരണ ശാല വിനോദ സഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്നു. ഇവിടെ ബ്രിട്ടീഷ് ഭരണം ശക്തമായിരുന്ന 1901 ല്‍ ആണ് എണ്ണ ശുദ്ധീകരണ ശാല പ്രവര്‍ത്തനം തുടങ്ങിയത്. ബ്രിട്ടീഷുകാരുടെ സാന്നിദ്ധ്യം ഇവിടെ ശക്തമായിരുന്നതിനാല്‍ സ്വാതന്ത്രം ലഭിച്ച് അറുപതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞട്ടും ഈ ചെറുനഗരത്തിലെ ബ്രിട്ടീഷ് സ്വാധീനം ശക്തമാണ്.
ദിഗ്‌ബോയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
ദിഗ്‌ബോയ് എണ്ണ ശുദ്ധീകരണ ശാലയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണമെങ്കിലും മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഡിഗ്‌ബോയില്‍ ഇംഗ്ലീഷുകാര്‍ തുടങ്ങിയ 18-ഹോള്‍ ഗോള്‍ഫ് കോഴ്‌സ് അപ്പര്‍ ആസ്സാമിലെ ഏറ്റവും നല്ല ഗോള്‍ഫ് കോഴ്‌സായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്. സെയ്‌ക്‌ഹൊവ ദേശീയോദ്യാനം, റിഡ്‌ജ് പോയിന്റ്, യുദ്ധസ്‌മശാനം എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.



Click it and Unblock the Notifications