അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയിലുള്ള ചെറു പട്ടണമാണ് മാര്‍ഗരിറ്റ. ആസ്സാമിന്റെ കല്‍ക്കരി രാജ്ഞി എന്നറിയപ്പെടുന്ന മാര്‍ഗരീറ്റയുടെ പ്രത്യേകത തേയില തോട്ടങ്ങളും കല്‍ക്കരി ഖനികളുമാണ്. പട്ടണത്തിന് ഈ പേര് ലഭിച്ചതിന് പിന്നില്‍ രസകരമായൊരു ചരിത്രമുണ്ട്. രാജ്യത്തിന്റെ ഈ ഭാഗത്ത് റെയില്‍വെ കൊണ്ടുവരുന്നതിന് ചുമതല ഉണ്ടായിരുന്ന അസ്സാം റെയില്‍വെ & ട്രേഡിങ് കമ്പനി ഇറ്റാലിയന്‍ എന്‍ജിനീയറായ റോബര്‍ട്ടോ പഗാനിനിയെ ഇതിനായി ചുമതലപ്പെടുത്തി.
കല്‍ക്കരി ഖനി മേഖലകളിലേയ്‌ക്ക് റെയില്‍വെ എത്തുന്നതിനുള്ള പാലങ്ങള്‍ പണിയുന്നതിനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. ഇദ്ദേഹത്തെ ആദരിക്കുന്നതിനായി ഈ സ്ഥലത്തിന് പിന്നീട് ഇറ്റാലിയന്‍ രാജ്ഞിയായ മാര്‍ഗരിറ്റയുടെ പേര് നല്‍കി.
പട്‌കായി മലനിരകളാലും ബര്‍ഹി ഡെഹിങ് നദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന മാര്‍ഗരിറ്റയില്‍ നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട്. മാര്‍ഗരിറ്റ ഗോള്‍ഫ് കോഴ്‌സ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇതിന് പുറമെ നിരവധി തേയില തോട്ടങ്ങളും ഇവിടെ കാണാനുണ്ട്. പ്ലൈവുഡ് ഉത്‌പന്ന നിര്‍മാണത്തിലും ഈ സ്ഥലം പ്രശസ്‌തമാണ്.



Click it and Unblock the Notifications