രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരെ മറവ് ചെയ്യുന്നതിന് നിര്‍മ്മിച്ചതാണ് ഡിഗ്‌ബോയ് യുദ്ധ ശ്‌മശാനം. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള വടക്ക്-കിഴക്കന്‍ ഇന്ത്യയായിരുന്നു ബര്‍മ ക്യാപെയിന്റെ പ്രവര്‍ത്തന മേഖല .ബര്‍മ്മയുടെ അതിര്‍ത്തിയ്‌ക്ക് സമീപമായതിനാല്‍ ഡിഗ്‌ബോയില്‍ താല്‍കാലികമായി ഒരു പട്ടാള ആശുപത്രി സ്ഥാപിച്ചിരുന്നു. ഇവിടെ നിന്നും മരിച്ച വരുടെ ശരീരം മറവ് ചെയ്യാന്‍ അയച്ചിരുന്നത് യുദ്ധ ശ്‌മശാനത്തിലേയ്‌ക്കാണ്.
നിലവില്‍ ഡിഗ്‌ബോയ് യുദ്ധ ശ്‌മശാനത്തില്‍ ഇരുനൂറോളം കുഴിമാടങ്ങള്‍ ഉണ്ട്. കോമണ്‍ വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മീഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. തുടക്കത്തില്‍ 70 കല്ലറകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് പാനിടോല, ചിന്‍സുകിയ, മാര്‍ഗരിറ്റ, ജോര്‍ഹട്ട്, ലിഡോ എന്നിവിടങ്ങളിലെ ശ്‌മശാനങ്ങളില്‍ നിന്നുള്ള കല്ലറകള്‍ കൂടി ഇവിടേയ്‌ക്ക് കൊണ്ടു വന്നു. ആര്‍മി ഗ്രേവ്‌സ് സര്‍വീസ് വളരെ നല്ല രീതിയിലാണ് ഇവിടം സൂക്ഷിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓര്‍മകളിലേയ്‌ക്ക് സന്ദര്‍ശകരെ ഇവിടം കൂട്ടികൊണ്ടു പോകും. കനത്ത മഴ, ഭൂമികുലുക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാതിരിക്കാന്‍ 1950ല്‍ കല്ലറകള്‍ നിലവിലുള്ള സ്ഥലത്തേയ്‌ക്ക് മാറ്റി.



Click it and Unblock the Notifications