ദിമാപൂരിന് സമീപമുള്ള പുരാതന ഗ്രാമമായ ചുമുക്കേദിമയുടെ മനോഹരമായ മലനിരകളില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്. ദിമാപൂര്‍ നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ നാഗ മലനിരകളുടെ താഴ് വാരത്തിലാണ് ചുമുക്കേദിമ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഗാ ഹില്‍സ് ജില്ലയുടെ ആദ്യത്തെ ആസ്ഥാനം ചുമുക്കേദിമ ഗ്രാമം ആയിരുന്നു. ദിമാപൂര്‍ ജില്ല പൂര്‍ണമായും കാര്‍ബി- അന്‍ഗ്ലോങ് ജില്ലയുടെ ചില ഭാഗങ്ങളും കാണാന്‍ കഴിയുന്ന മലമുകളിലുള്ള ഗ്രാമത്തെ വിനോദ സഞ്ചാരകേന്ദ്രമായി മാറ്റുക എന്നത് നാഗാലാന്‍ഡ് വിനോദസഞ്ചാര വകുപ്പിന്റെ ആശയമായിരുന്നു. ദേശീയപാതയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.
ഈ പ്രദേശത്തിന്റെ വളര്‍ച്ച നിരക്ക് പരിഗണിച്ച് ദിമാപൂര്‍-ചുമുക്കേദിമ നഗര പ്രദേശത്തിന് രൂപം നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.



Click it and Unblock the Notifications