പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ദിമാപൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രീന്‍പാര്‍ക്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അനുയോജ്യമായ മനോഹരമായ സ്ഥലമാണിത്. നിറയയെപച്ചപ്പുള്ള ഗ്രീന്‍പാര്‍ക്ക് ഒരിക്കലും സന്ദര്‍ശകരെ നിരാശപെടുത്തില്ല. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ നഴ്‌സറിയ്‌ക്ക് സമീപമാണ് ഗ്രീന്‍പാര്‍ക് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇത് സംരക്ഷിക്കുന്നത്. പാര്‍ക്കിനകത്തെ തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.
തുറസ്സായ മൈതാനത്തിരുന്ന് ഭക്ഷണം കഴിക്കുകയോ ഇവിടുത്തെ ഭക്ഷണശാലയിലെ സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങള്‍ ആസ്വദിക്കുകയോ ചെയ്യാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ദേശീയ അവധി ദിവസങ്ങളിലുമാണ് പാര്‍ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. പ്രവേശന ഫീസ് ഉണ്ട്. പൊതുജനങ്ങള്‍ക്കായി തുറക്കാത്ത ദിവസങ്ങളില്‍ സ്വകാര്യ പരിപാടികള്‍ക്കായി പാര്‍ക്ക് ബുക്കു ചെയ്യാനും കഴിയും.



Click it and Unblock the Notifications