ദിമാപൂരിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെയ്‌തികിമ ഗ്രാമം ത്രിവെള്ളച്ചാട്ടങ്ങളാല്‍ പ്രശസ്‌തമാണ്. പ്രകൃതി മനോഹരമായ സ്ഥങ്ങളിലൂടെ നഗരഹൃദയത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെയെത്തും. പേര് സൂചിപ്പിക്കുന്നത് പോലെ മൂന്ന് തട്ടുകളായുള്ള വെള്ളച്ചാട്ടമാണിത്. 280 അടി മുകളില്‍ നിന്നാണിത് പതിക്കുന്നത്. സാഹസിക യാത്രയും ട്രക്കിങും ഇഷ്‌ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ് ഈ സ്ഥലം. ശൈത്യാകലത്ത് വെള്ളം കുറവായതിനാല്‍ വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിങ് സാധ്യമാകും.
സ്ഥലത്തിന്റെ ജനപ്രീതി വര്‍ധിച്ചതോടെ നാഗാലാന്‍ഡ് വിനോദ സഞ്ചാര വകുപ്പ് വിനോദ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കി തുടങ്ങിയിട്ടുണ്ട്. മലമുകളിലേക്കുള്ള സവാരി ദിമാപൂര്‍ നഗരത്തിന്റെ ദൃശ്യം കാട്ടിത്തരും. ഈ സ്ഥലത്തൊരു റിസോര്‍ട്ട് വരുന്നുണ്ട്. താഴെ നിന്നും ഇവിടേയ്‌ക്കുള്ള പാത അത്ര മികച്ചതല്ല അതൊഴിച്ചാല്‍ സാഹസിക പ്രേമികള്‍ക്ക് വളരെ അനുയോജ്യമായ സ്ഥലമാണിത്.



Click it and Unblock the Notifications